പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചു; മോഡിയുടെ വലംകൈ ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ

ദില്ലി: പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന പരാതിയില്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ. ഗുജറാത്തിലെ മത്സ്യബന്ധന തൊഴിലാളികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കിയത്. ഹര്‍ജി സമര്‍പ്പിച്ച കക്ഷികള്‍ക്ക രണ്ട് ലക്ഷം രൂപ വീതം ചെലവ് നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഫാസിറ തുറമുഖമാണ് ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരൊണ് തൊഴിലാളികള്‍ രംഗത്തു വന്നത്. ചട്ടലംഘനത്തിലൂടെ നശിപ്പിക്കപെട്ട പരിസ്ഥിതിയുടെ പുനസ്ഥാപനത്തിന് 25 കോടി രൂപ അദാനി നല്‍കണമെന്നാണ് കോടതി വിധി.

തുറമുഖത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ നല്‍കിയ പാരിസ്ഥികാനുമതിയും ട്രൈബ്യൂണല്‍ എടുത്തുമാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here