സൗദിക്കെതിരേ ഇറാന്‍ കടുത്ത നിലപാടിലേക്ക്; സൗദിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ നയതന്ത്ര പ്രതിസന്ധി രൂക്ഷമാക്കി ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നം ഗുരുതരമാകുന്നു. സൗദി അറേബ്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ സൗദി നിരോധിച്ചു. സൗദിയുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെയാണ് സൗദിയുടെ തീരുമാനം. ഷിയാ പണ്ഡിതന്‍ നിമറ് അല്‍ നിമറിന്റെ വധശിക്ഷ നടപ്പാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്.

ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. പായ്ക്കിംഗ് മെറ്റീരിയലും തുണിയുമാണ് സൗദിയില്‍നിന്നു മുഖ്യമായി ഇറാന്‍ ഇറക്കുമതി ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here