ശബരിമല സ്ത്രീപ്രവേശനം: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി; അഭിഭാഷകന്‍ പിന്മാറിയാലും കേസ് തുടരും

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഗൗരവ നിരീക്ഷണവുമായി സുപ്രീംകോടതി. ഹര്‍ജിക്കാരനായ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമായ കാര്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ പിന്മാറിയാലും കേസ് അവസാനിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനായ യംഗ് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

അത്തരം സാഹചര്യം ഉണ്ടായാല്‍ കേസ് സുപ്രീംകോടതി നേരിട്ട് നടത്തും എന്നും കേസ് പരിഗണിച്ച ബഞ്ച് വ്യക്തമാക്കി. ഇതിന് ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പരിഗണിക്കുന്നത് ഭരണഘടനാ വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here