കരീഷ്മ പൂര്‍ണ്ണ പരാജയമെന്ന് ഭര്‍ത്താവ്; 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് സഞ്ജയ് കോടതിയില്‍

കരീന കപൂറിന്റെ സഹോദരിയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍. പണം മോഹിച്ചാണ് കരീഷ്മ തന്നെ വിവാഹം ചെയ്തതെന്നും ആഡംബര ജീവിതമാണ് താരം നയിച്ചതെന്നും വ്യവസായിയായ സഞ്ജയ് ആരോപിച്ചു. ബാന്ദ്ര കുടുംബ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് താരത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍. 11 വര്‍ഷത്തെ ദാമ്പത്യജീവിതം തകരാന്‍ കാരണം കരിഷ്മയാണെന്നും സഞ്ജയ് കുറ്റപ്പെടുത്തുന്നു.

ഭാര്യ, മരുമകള്‍, അമ്മ എന്നീ നിലകളില്‍ കരീഷ്മ പൂര്‍ണ പരാജയമാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് കരിഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും കപൂര്‍ കുടുംബത്തെ കുട്ടികളില്‍നിന്ന് അകറ്റി നിര്‍ത്തിയിരുന്നെന്നും സഞ്ജയ് ആരോപിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ പോലും കരിഷ്മ അനുവദിക്കുന്നില്ലെന്നും സഞ്ജയ് പറയുന്നു. തന്നെ മദ്യപാനിയായും ചതിയനായും ചിത്രീകരിക്കാന്‍ താരം ശ്രമിച്ചെന്നും സഞ്ജയ് വിവാഹമോചന അപേക്ഷയില്‍ പറയുന്നു.

എന്നാല്‍ സഞ്ജയ്‌യുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കരിഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. 2003ല്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News