വീണ്ടും എബോള ഭീഷണി; സിയേറ ലിയോണില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചു; വീണ്ടും വൈറസ്ിന്റെ വരവില്‍ ലോകം ഭീതിയില്‍

സിയേറ ലിയോണ്‍: ലോകത്തുനിന്നുതുടച്ചുനീക്കിയെന്നു കരുതിയ എബോള വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ വീണ്ടും ലോകം എബോള രോഗഭീതിയിലായി. ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിലാണ് വീണ്ടും എബോള തലപൊക്കിയത്. 2013 ഡിസംബറില്‍ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ട സ്ഥലമാണ് സിയേറ ലിയോണ്‍.

സിയേറ ലിയോണിലെ ടോണ്‍കൊലിലുള്ള ആളാണ് രോഗം ബാധിച്ചു മരിച്ചത്. അടുത്തിടെ ഗിനിയ അതിര്‍ത്തിയിലെ കമ്പിയയില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെനിന്നാണ് വൈറസ് ബാധിച്ചതെന്നു കരുതുന്നു. 2013 മുതല്‍ ഈ മാസം വരെ 11315 പേര്‍ എബോള വൈറസ് ബാധിച്ചു മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
നേരത്തെ എബോള കണ്ടെത്തിയ സിയേറ ലിയോണിലും ലൈബീരിയയിലും നിന്നു വൈറസ് തുടച്ചുനീക്കിയെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടു മാസങ്ങളേ ആകുന്നുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here