അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍; പ്രതികരിക്കാതെ ബച്ചന്‍ കുടുംബം

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകള്‍ നവ്യ നവേലി നന്ദയുടെ ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഏതോ വിദേശരാജ്യത്തെ ബീച്ചില്‍ നിന്നുള്ള ചിത്രമാണ്സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണെന്നാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍. എന്നാല്‍ നവ്യയുടെ പേരിലുള്ള അക്കൗണ്ടില്‍ ഈ ചിത്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നവ്യയുടെ മുഖസാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണിതെന്നും വാദമുയരുന്നുണ്ട്. അതേസമയം, ചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ ബച്ചന്‍ കുടുംബം തയ്യാറായിട്ടില്ല.

Navya-Naveli-

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നവ്യയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നരുന്നു. ഇരുവരും ലണ്ടനിലാണ് പഠിക്കുന്നത്. സോഷ്യല്‍മീഡിയകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന നവ്യ കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നെന്ന് ബച്ചന്‍ കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നവ്യ അഭിനയരംഗത്തേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് നവ്യയെ തേടിയെത്തുന്നതെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News