യൂസ്ഡ് കാറുകള്‍ക്കായി ഔഡിയുടെ അപ്രൂവ്ഡ് പ്ലസ് വീക്കന്‍ഡ്

കൊച്ചി: അടുത്ത രണ്ടുദിവസം അപ്രൂവ്ഡ് പ്ലസ് വീക്കന്‍ഡായി ഔഡി പ്രഖ്യാപിച്ചു. ഔഡിയുടെ ലക്ഷ്വറി വിഭാഗത്തിലെ യൂസ്ഡ് കാറുകളുടെ വില്‍പനയ്ക്കായാണ് ഔഡി അപ്രൂവ്ഡ് പ്ലസ് വീക്കന്‍ഡ് പ്രഖ്യാപിച്ചത്. ജനുവരി 15, 16 തിയതികളിലാണ് ഇത്. കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ വീക്കന്‍ഡ് സെയില്‍ നടക്കും. ഉപയോഗിച്ച കാറുകളുടെ വില്‍പനയാണ് ഒരുക്കിയിട്ടുള്ളത്. വീക്കന്‍ഡ് സെയിലിലുള്ള വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷ വാറന്റിക്കു പുറമേ രണ്ടു വര്‍ഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയും ലഭ്യമാണ്.

ആകര്‍ഷകമായ ഒഡി ഫിനാന്‍സ്, വഴിയോര സഹായം, വാഹനത്തിന്റെ പൂര്‍ണമായ സര്‍വീസ് ചരിത്രം, 110 ചെക്‌പോയിന്റ് സര്‍വീസ് ചരിത്രം എന്നിവയും ലഭിക്കുന്നതാണ്. ആകര്‍ഷകമായ വിലക്കാണ് കാറുകള്‍ പ്ലസ് വീക്കന്‍ഡ് സെയിലില്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് കാറുകള്‍ പരിശോധിക്കാനും ബുക്ക് ചെയ്യാനും അവസരമുണ്ടായിരിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്ലസ് വീക്കന്‍ഡ് സെയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News