കൗമാരപ്രായത്തില്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടെന്ന് കങ്കണ; ഉപദ്രവിച്ചത് സിനിമാ രംഗത്തെ അച്ഛന്റെ പ്രായമുള്ളയാള്‍

കൗമാരപ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. അച്ഛന്റെ പ്രായമുള്ള, സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണ് 17-ാമത്തെ വയസില്‍ തന്നെ പീഡിപ്പിച്ചതെന്ന് കങ്കണ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ‘ദ അണ്‍ക്വയറ്റ് ലാന്‍ഡ്’ എന്ന പുസ്തക പ്രകാശന ചടങ്ങിനിടെ വച്ചാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.

തലക്കടിച്ച് കീഴപ്പെടുത്തിയ ശേഷമാണ് അയാള്‍ ശാരീരികമായി ഉപദ്രവിച്ചത്. ചെരിപ്പ് കൊണ്ട് അയാളെ അടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. അതൊരു മോശപ്പെട്ട സമയമായിരുന്നു. അടുത്ത ദിവസം തന്നെ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും താക്കീത് നല്‍കി വിടുകയായിരുന്നെന്നും കങ്കണ വെളിപ്പെടുത്തി. എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel