ഇന്ധനവില കുറച്ചു; പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയും കുറച്ചു; പുതുക്കിയ വില നിലവില്‍

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ചു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കുറച്ചത്. സംസ്ഥാന നികുതി അടക്കമാണ് വില കുറച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഓരോ സംസ്ഥാനങ്ങളിലും വിലയില്‍ വ്യത്യാസമുണ്ടാകും. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പുതുക്കിയ വില പ്രകാരം ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 59.03 രൂപയും ഡീസല്‍ ലീറ്ററിന് 44.18 രൂപയുമായിരിക്കും വില.

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വില കുറച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News