ലഗാനിലെ ബാബ, ഫൈവ്സ്റ്റാര്‍ പരസ്യത്തിലെ ഡാഡി; ബോളിവുഡ് നടന്‍ രാജേഷ് വിവേക് ഓര്‍മയായി; സോഷ്യല്‍ മീഡിയയില്‍ അനുശോചന പ്രവാഹം

മുംബൈ: ബോളിവുഡ് നടന്‍ രാജേഷ് വിവേക് ഓര്‍മയായി. ആമിര്‍ ഖാന്‍ ചിത്രം ലഗാനിലെ ബാബയുടെ വേഷത്തിലൂടെയും ഫൈവ്സ്റ്റാര്‍ ചോക്ലേറ്റിന്റെ പരസ്യത്തിലെ രമേഷിന്റെയും സുരേഷിന്റെയും ഡാഡിയുടെ വേഷത്തിലൂടെയും ജനഹൃദയങ്ങള്‍ കവര്‍ന്ന നടനാണ് രാജേഷ് വിവേക്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. നിരവധി ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ജോധാ അക്ബര്‍, ബണ്ടി ഔര്‍ ബാബ്ലി, അഗ്നീപഥ്, ബണ്ഡിറ്റ് ക്വീന്‍, സണ്‍ ഓഫ് സര്‍ദാര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ലഗാനിലെ ബാബ എന്നു വിളിക്കുന്ന ജ്യോതിഷിയായ ഗുറാന്റെ വേഷമാണ് അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് പ്രശസ്തനാക്കിയത്. മഹാഭാരതം ടിവി സീരിയലില്‍ വേദ വ്യാസനായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വിവേക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലുള്ള കാലം മുതല്‍ സുപരിചിതനാണ്.

വിവേകിന്റെ മരണത്തില്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ അനുശോചിച്ചു.

Yesterday we lost someone from the Lagaan family…. Rajesh Vivek. You will always remain in our hearts Baba. Your spirit, your energy and your love for humanity will always inspire us. Love. a.

Posted by Aamir Khan on Thursday, January 14, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News