ഇന്ധന വിലക്കുറവ് അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് യോഗമില്ല; വില കുറച്ചതിനു പിന്നാലെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു; പെട്രോളിന് 75 പൈസയും ഡീസലിന് 1.83 പൈസയും തീരുവ കൂട്ടി

ദില്ലി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ചത് അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് യോഗമില്ല. എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ച് മണിക്കൂറിനകം എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡിസലിന്റെയും ഇറക്കുമതി തീരുവയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ തീരുവ ലീറ്ററിന് 75 പൈസയും ഡീസല്‍ തീരുവ ലീറ്ററിന് 1.83 പൈസയുമാണ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരുമാനം വര്‍ധിപ്പിക്കാനും ധനക്കമ്മി 3.9 ശതമാനം ആക്കാനും ലക്ഷ്യമിട്ടാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് ഖജനാവിലേക്ക് 3,700 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇത് നാലാം തവണയാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടുന്നത്. ഈമാസം ആദ്യം വിലകുറച്ചപ്പോഴാണ് 2016-ല്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയത്. അന്ന് പെട്രോള്‍ ലീറ്ററിന് 37 പൈസയും ഡിസലിന് 2 രൂപയുമാണ് തീരുവ ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഇത് 4,400 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിനുണ്ടാക്കിയത്. ഇന്നു വൈകുന്നേരമാണ് പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയും എണ്ണക്കമ്പനികള്‍ കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News