മാരുതിയോടും ഹ്യുണ്ടായിയോടും ഓടി ജയിക്കാന്‍ മഹീന്ദ്രയുടെ കെയുവി 100; ഇന്ത്യയില്‍ വില 4.42 ലക്ഷം മുതല്‍

ദില്ലി: മാരുതിയെയും ഹ്യുണ്ടായിയെയും ഓടിത്തോല്‍പിക്കാന്‍ മഹീന്ദ്രയുടെ മിനി എസ്‌യുവി സെഗ്മെന്റില്‍ പെട്ട കെയുവി 100 വിപണികളിലെത്തി. ഏറെക്കാലമായി കെയുവിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ വാഹനലോകം. 4.42 ലക്ഷം രൂപ മുതല്‍ 6.76 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ലോ എന്‍ഡ് പെര്‍ഫോമന്‍സ് നല്‍കുന്ന രീതിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത്. പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ വാഹനം ഇറങ്ങിയിട്ടുണ്ട്. മഹീന്ദ്രയുടെ തന്നെ ക്വാണ്ടോ, ടിയുവി 300 മോഡലുകള്‍ പോലെ നാലു മീറ്ററില്‍ കുറവുള്ള വാഹനമാണ് കെയുവി 100.

നാലു വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. കെ2, കെ4, കെ6, കെ8 വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. എക്‌സ്‌യുവി 500 പോലെ മോണോകോക് ചേസിസ് ആണ് കെയുവി 100നും. എക്‌സ്‌യുവിയിലെ സ്‌റ്റൈലിംഗ് എലമെന്റുകളും ഫ്രണ്ടിലെ ഗ്രില്‍ അടക്കം എല്ലാം എക്‌സ്‌യുവിക്ക് സമാനമാണ്. കറുപ്പ് നിറത്തിലുള്ള ക്ലാഡ് ഫ്രണ്ട് ബംപര്‍, ബോണറ്റും എക്‌സ്‌യുവിയെ ഓര്‍മിപ്പിക്കും. പല്ലുകള്‍ പോലുള്ള ക്രോം അടങ്ങിയ സ്ലീക് ഗ്രില്‍ ആണ് മറ്റൊരു പ്രത്യേകത. ക്രോം ലൈന്‍ഡ് എല്‍ഇഡി ഫോഗ് ലാംപുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.

പുതിയ റേഞ്ച് പെട്രോള്‍-ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഫാല്‍കണ്‍ സീരീസ് എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. പെട്രോള്‍ വേരിയന്റില്‍ എംഫാല്‍കണ്‍ ജി80 എന്‍ജിനാണ് ഉപയോഗിക്കുന്നത്. മഹീന്ദ്രയുടെ ഗ്രൗണ്ട് അപ് എന്‍ജിനാണ് ഇത്. 1.2 ലീറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പിയില്‍ 114 എന്‍എം ടോര്‍ക്ക് കരുത്തു പകരും. 1.2 ലീറ്റര്‍ എംഫാല്‍കണ്‍ ഡി75 എന്‍ജിനാണ് ഡീസല്‍ വേരിയന്റില്‍. ഇത് 77 ബിഎച്ച്പിയി്ല്‍ 190 എന്‍എം ടോര്‍ക്ക് കരുത്താണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News