പൃഥ്വിരാജിന്റെ ‘പാവാട’ മൊബൈലില്‍ പകര്‍ത്തി; കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥി പിടിയില്‍

കരുനാഗപ്പള്ളി: പൃഥ്വിരാജ് നായകനായ പാവാട എന്ന സിനിമ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍. കരുനാഗപ്പള്ളി കാര്‍ണിവല്‍ തീയറ്ററിലാണ് സംഭവം. ചിത്രത്തിന്റെ ഒരു മണിക്കൂറോളം ഭാഗം വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംശയം തോന്നി സമീപത്തിരുന്നവര്‍ തീയറ്റര്‍ ജീവനക്കാരോട് കാര്യം പറഞ്ഞതോടെ വിദ്യാര്‍ത്ഥി പിടിയിലാവുകയുമായിരുന്നു. ഇയാളെ തീയറ്റര്‍ മാനേജ്‌മെന്റ് പൊലീസിന് കൈമാറി.

വിപിന്‍ ചന്ദ്രന്‍ രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. മണിയന്‍പിള്ള രാജു നിര്‍മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News