മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ്; തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ആര്‍.സുകേശന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ജഡ്ജി ജോണ്‍.കെ.ഇല്ലിക്കാടന്‍ കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

മാണിക്കെതിരെ തുടരന്വേഷണം നടത്തുന്നതിന് പുതിയ തെളിവുകള്‍ ഇല്ലെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് ആര്‍.സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. സുകേശന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ തന്നെ ഏറെ വിമര്‍ശനത്തിനും രൂക്ഷ പരാമര്‍ശങ്ങള്‍ക്കും വഴിവെച്ചിരുന്നു. അന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും സുകേശന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആദ്യ അന്വേഷണത്തിനൊടുവില്‍ സുപ്രീംകോടതി അഭിഭാക്ഷകരില്‍ നിന്ന് സ്വീകരിച്ച നിയമോപദേശത്തിന്റെ ചുവടുപിടിച്ചാണ് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News