പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് സിഗരറ്റ് നല്‍കിയാല്‍ ഇനി ഏഴു വര്‍ഷം ജയില്‍; ഒരു ലക്ഷം രൂപ പിഴ; നിയമം നിലവില്‍

ദില്ലി: പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് സിഗരറ്റോ പുകയില ഉത്പ്പന്നങ്ങളോ വിറ്റാല്‍ ഇനി ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. നിയമം ഇന്നലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് നടപടി.

18 വയസിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ്, ബീഡി, പാന്‍ മസാല, ഗുഡ്ക തുടങ്ങി പുകയില അടങ്ങിയ എന്തു വിറ്റാലും കടുത്ത ശിക്ഷയാകും ലഭിക്കുക. നിലവില്‍ നിയമമുണ്ടെങ്കിലും പിടിച്ചാല്‍ മൂന്നു മാസം തടവും 200 രൂപ പിഴ മാത്രമേയുള്ളൂ. ജുവനൈല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യവും മയക്കുമരുന്നും വില്‍ക്കുന്നത് മാത്രമാണ് കുറ്റകരമായിരുന്നത്. ഇതാദ്യമായാണ് പാന്‍ മസാലയ്‌ക്കെതിരെ നിയമം കര്‍ശനമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News