ദില്ലി: പത്താന്‍കോട്ട് വ്യോമകേന്ദ്ര ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. എസ്പിയെ അടുത്തയാഴ്ച പരിശോധനയ്ക്ക് വിധേയമാക്കാന്‍ എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി.
സല്‍വീന്ദര്‍ സിംഗിനെ എന്‍ഐഎ കഴിഞ്ഞദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഉത്തരങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് കരുതുന്നില്ലെന്നും സല്‍വീന്ദറിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരുടെയും മൊഴികളുമായി വൈരുധ്യങ്ങളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന നിലപാട് എന്‍ഐഎ സ്വീകരിച്ചത്.
സല്‍വിന്ദര്‍ സിംഗിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയ്ക്കുള്ള രാത്രിയിലാണ് സല്‍വീന്ദറിന്റെ വാഹനം ഭീകരര്‍ റാഞ്ചിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post