പുല്‍കിത് സമ്രാട്ടും യാമിയും വിവാഹിതരാകുന്നു; ചടങ്ങുകള്‍ സല്‍മാന്റെ സഹോദരി ശ്വേതയുമായുള്ള വിവാഹമോചനത്തിന് ശേഷമെന്ന് പുല്‍കിത്

ബോളിവുഡ് താരങ്ങളായ പുല്‍കിത് സമ്രാട്ടും യാമി ഗൗതവും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. മുന്‍ വിവാഹബന്ധത്തില്‍ നിന്ന് പുല്‍കിത് നിയമപരമായി മോചിതനായി കഴിഞ്ഞാലുടന്‍ ഇരുവരും തമ്മിലുള്ള വിവാഹമുണ്ടാകുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.

സല്‍മാന്‍ ഖാന്റെ സഹോദരി ശ്വേത രോഹിറയെയായിരുന്നു പുല്‍കിത് ആദ്യം വിവാഹം കഴിച്ചത്. 2014ല്‍ വിവാഹിതരായ ഇവര്‍ വര്‍ഷം ഒന്ന് തികയുന്നതിന് മുന്‍പേ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പുല്‍കിതും യാമിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇരുവരും അങ്ങനെ തെറ്റിദ്ധരിപ്പിച്ച് തന്നെ വഞ്ചിക്കുകയായിരുന്നുയെന്നാണ് ശ്വേതയുടെ ആരോപണം. താന്‍ തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചതെന്നും വിവാഹ മോചനത്തിലേക്ക് നീങ്ങാനുണ്ടായ പ്രധാന കാരണമിതാണെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു.

വിവാഹമോചനശേഷം പുല്‍കിത് സമ്രാട്ടും യാമി ഗൗതവും വിവാഹിതരാകുമെന്ന് പുല്‍കിതിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സല്‍മാന്‍ തന്നെ മുന്‍കൈയെടുത്താണ് ശ്വേതയുടെയും പുല്‍കിത് സമ്രാട്ടിന്റെയും വിവാഹം നടത്തിയത്. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്നു ശ്വേത.

സനം രേ എന്ന പുതിയ ചിത്രത്തില്‍ പുല്‍കിതും യാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും. പ്രണയം പ്രമേയമാക്കിയ ചിത്രം യാരിയാന്‍ ഒരുക്കിയ ദിവ്യ കുമാറാണ് സംവിധാനം ചെയ്യുന്നത്. ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുല്‍കിത് ബോളിവുഡില്‍ സുപരിചിതനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News