ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയവരില്‍ നിന്ന് കണ്ടെത്തിയ ഉപകരണങ്ങളുടെ വിവരങ്ങളറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. ഭീകരരില്‍ നിന്ന് കണ്ടെത്തിയ ബൈനോക്കുലറുകള്‍ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണിത്.
ബൈനോക്കുലറുകളില്‍ യുഎസ് സൈന്യത്തിന്റെ ഔദ്യോഗികമുദ്രകളും പതിപ്പിച്ചിട്ടുണ്ട്. ഇവ അഫ്ഗാനിസ്ഥാനിലെ യുഎസ് പട്ടാള ക്യാമ്പുകളില്‍ നിന്ന് ഭീകരര്‍ മോഷ്ടിച്ചതാണോ, യുഎസില്‍ നിന്ന് പാക് സൈന്യം വാങ്ങിയവയാണോ എന്നിവ അറിയാനാണ് ഇന്ത്യ അമേരിക്കയെ സമീപിക്കുന്നത്. പാക് സൈന്യത്തിന് നല്‍കിയ ബൈനോക്കുലറുകളുടെ സീരിയല്‍ നമ്പരുകള്‍ നോക്കിയാകും തുടര്‍ന്നുള്ള അന്വേഷണം. പാക് സൈന്യം ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഷൂവും ഭീകരരില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ചകള്‍ ഈ മാസം അവസാനം നടക്കുമെന്നാണ് സൂചന. വിദേശകാര്യ സെക്രട്ടറിമാര്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായെന്നാണ് വിവരങ്ങള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post