ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കി

ഔഗദൂഗു: ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടലിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേരെ ഭീകരര്‍ ഹോട്ടലിനുള്ളില്‍ ബന്ദികളാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് മഗ്‌രിബ് ഭീകരസംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഔഗദൂഗുവിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ സ്പ്‌ളെന്‍ഡിഡിലാണ് ആക്രമണം നടന്നത്. യുഎന്‍ സ്റ്റാഫുകളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും സ്ഥിരമായി താമസിക്കുന്ന ഹോട്ടലാണിത്.

ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഫ്രഞ്ച് അംബാസിഡര്‍ ഗില്ലസ് തിബൗള്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു. എത്ര പേരെ ബന്ദികളാക്കിയെന്നോ ഭീകരസംഘത്തില്‍ എത്ര പേരുണ്ടെന്നോ ഇതുവരെ ഉറപ്പിക്കാന്‍ പൊലീസിനും കമാന്‍ഡോകള്‍ക്കും സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News