ഉദ്ഘാടകന് വേണ്ടി സദസിനെ കാത്തിരിപ്പിക്കുന്നത് കേരള ചലച്ചിത്രമേളയുടെ മാത്രം പ്രത്യേകതയെന്ന് ഡോ.ബിജു; ജനകീയ ചലച്ചിത്രമേളയായത് കൊണ്ടാകുമെന്ന് പരിഹാസം; മന്ത്രിമാരുടെ നെടുങ്കന്‍ പ്രസംഗങ്ങള്‍ക്കെതിരെയും പരാമര്‍ശം

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെയും പൂനെ ചലച്ചിത്രമേളയെയും താരതമ്യം ചെയ്ത് സംവിധായകന്‍ ഡോ.ബിജു.

പൂനെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചലച്ചിത്ര മേളയാണു. പക്ഷേ വേദിയില്‍ രാഷ്ട്രീയക്കാരും മന്ത്രിമാരുമൊന്നും ഇല്ല. അതുകൊണ്ടു തന്നെ അവരുടെ നെടുനെടുങ്കന്‍ പ്രസംഗങ്ങളും ഇല്ല. ഉള്ളതു സിനിമയും കലയും മാത്രം. കേരള ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളിലെ വേദിയില്‍ മന്ത്രിമാര്‍ തുടങ്ങി വാര്‍ഡ് കൗണ്‍സിലര്‍ വെരെയുള്ളവരുടെ ബാഹുല്യം ഓര്‍ത്തു പോകുന്നു. അവരുടെ നെടുങ്കന്‍ പ്രസംഗങ്ങളും. ലോകത്ത് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാണാന്‍ സാധിക്കാത്ത ‘സവിശേഷതയാണിത്’. അന്തര്‍ദേശീയ ചലച്ചിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള ഒരു സദസ്സിനെ ഉദ്ഘാടകനായ ഭരണാധികാരി വരാനായി ഒരു മണിക്കൂര്‍ കാത്തിരുത്തുന്നതും കേരള ചലച്ചിത്ര മേളയുടെ മാത്രം പ്രത്യേകത. ഒരു പക്ഷേ ജനകീയ ചലച്ചിത്ര മേള ആയതു കൊണ്ടാവാം അല്ലേ..?’- ബിജു പരിഹസിക്കുന്നു.

പൂനെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ ചലച്ചിത്ര മേളയാണു. പക്ഷേ വേദിയിൽ രാഷ്ട്ര…

Posted by Dr.Biju on Thursday, January 14, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News