ബാര്‍ കോഴയിലെ കേസ് ഡയറി ഹാജരാക്കണമെന്നു വിജിലന്‍സിനോടു കോടതി; പറഞ്ഞതെല്ലാം വിഴുങ്ങി വിജിലന്‍സ്; മാണി പണം വാങ്ങിയിട്ടില്ലെന്നും ബാറുടമകളെ സഹായിച്ചിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വസ്തുതാ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കാന്‍ ബാര്‍ കോഴക്കേസില്‍ മലക്കംമറിഞ്ഞ വിജിലന്‍സിനോട് വിജിലന്‍സ് കോടതി. കെ എം മാണിയെ വെള്ളപൂശി വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി പതിനാറിനാണ് ഇവ കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. മദ്യനയത്തെത്തുടര്‍ന്നു നഷ്ടമുണ്ടായ ഡോ. ബിജു രമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബാര്‍ കോഴയാരോപണം ഉന്നയിച്ചതെന്നും കെ എം മാണി കോഴവാങ്ങിയതിനു തെളിവില്ലെന്നുമാണ് വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടി വി പുറത്തുവിട്ടു. ബാറുടമകള്‍ കോഴ നല്‍കിയതായി തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നേരത്തേ, ബാര്‍ കോഴക്കേസില്‍ ത്വരിത പരിശോധന നടത്തിയ എസ് പി ആര്‍ സുകേശന്‍ തന്നെയാണ് പുതിയ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തേ, കെ എം മാണിക്കെതിരേ തെളിവുണ്ടെന്നു പറഞ്ഞ സുകേശന്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. മൂന്നു തവണ കോഴ നല്‍കിയെന്ന ആരോപണ ഒരു തരത്തിലും ശരിയാണെന്നു കണ്ടെത്താനായിട്ടില്ലെന്നും ബാര്‍ ഉടമകള്‍ക്ക് സഹായകമായി കെ എം മാണി എന്തെങ്കിലും ചെയ്തു എന്നോ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം വിശ്വാസത്തിലെടുത്ത സാക്ഷി മൊഴികള്‍ കളവാണെന്നു പിന്നീടു നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ബാര്‍ ഉടമകള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ പണം കൈമാറിയെന്നു കണ്ടെത്താനായിട്ടില്ല. മദ്യനയത്തെത്തുടര്‍ന്നു രമേശിന് വന്‍ നഷ്ടമുണ്ടായതാണ് സര്‍ക്കാരിനെതിരായ നിലപാടെടുക്കാന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചതെന്നും 148 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇന്നു സമര്‍പ്പിച്ചിരിക്കുന്നതു സുകേശന്റെ റിപ്പോര്‍ട്ടല്ലെന്നു ബിജു രമേശ് പ്രതികരിച്ചു. റിപ്പോര്‍ട്ട് ചോദ്യം ചെയ്തു കോടതിയെ സമീപിക്കും. കേസ് അട്ടിമറിക്കാന്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിത്. കെ ബാബുവിനെ രക്ഷിക്കാനുള്ള വിജിലന്‍സിന്റെ തിരക്കഥയുമാണെന്നും ബിജു രമേശ് പറഞ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News