ഹിമാചലിലെ പരശുറാം ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനത്തിന് അനുമതി; ഇനി മൃഗബലിയും ഇല്ല

ഡെറാഡൂണ്‍: നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാചല്‍ പ്രദേശിലെ ഗഡ്‌വാളിലുള്ള പരശുരാം ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനനാനുമതി. ക്ഷേത്രം മാനേജ്‌മെന്റാണ് തീരുമാനം എടുത്തത്. വര്‍ഷങ്ങളായി തുടരുന്ന പോരാട്ടം പരശുറാം ക്ഷേത്രത്തില്‍ ജയിച്ചെങ്കിലും മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനനാനുമതി ലഭിക്കാതെ പിന്മാറില്ലെന്നു ദളിത് സംഘടനകള്‍ പ്രതികരിച്ചു. പത്തുവയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ടു രാജ്യമാകെ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് പരശുറാം ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നത്.

ഗഡ് വാളിലെ ജോണ്‍സര്‍ ബവാര്‍ മേഖലയിലാണ് പരശുറാം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ ക്ഷേത്രങ്ങളിലൊന്നും ദളിതര്‍ക്കു പ്രവേശനമില്ല. മേഖല പുരോഗമനത്തിന്റെ പാതയിലാണെന്നും വിദ്യാഭ്യാസം വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സാഹചര്യങ്ങളില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം പ്രഖ്യാപിച്ചു പരശുറാം ക്ഷേത്രം മാനേജിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജവഹര്‍ സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

ക്ഷേത്രത്തില്‍ മൃഗബലിയും ഇനി നടത്തില്ലെന്നു മാനേജ്‌മെന്റ് അറിയിച്ചു. നാനൂറു വര്‍ഷം മുമ്പാണ് ക്ഷേത്രം നിര്‍മിച്ചത്. അന്നുമുതല്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. ക്ഷേത്ര കവാടത്തിന് മുന്നില്‍ ഇരുമ്പു ഗേറ്റ് സ്ഥാപിച്ചാണ് പ്രവേശനം തടഞ്ഞിരുന്നത്. കവാടത്തില്‍ സ്ത്രീകളെയും ദളിതരെയും തടയാന്‍ കാവല്‍ക്കാരെയും നിയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News