‘പാവാട’യുടെ വിജയം; പൃഥ്വിരാജ് ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്ത് മണിയന്‍പിള്ള രാജു; വീഡിയോ കാണാം

പൃഥ്വിരാജ് ചിത്രം ‘പാവാട’യുടെ വിജയത്തില്‍ ആഹ്ലാദിച്ച് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ നൃത്തചുവടുകള്‍. പാവാടയുടെ നിര്‍മ്മാതാവ് കൂടിയായ മണിയന്‍പിള്ള പൃഥ്വിരാജ് ആരാധകര്‍ക്കൊപ്പമാണ് വിജയം ആഘോഷിച്ചത്. തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററിലാണ് മണിയന്‍പിള്ള രാജു ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയത്. പ്രദര്‍ശനം കഴിഞ്ഞതോടെ ആരാധകര്‍ കൂട്ടത്തോടെ മണിയന്‍പിള്ളയെ തോളിലേറ്റിയാണ് തീയേറ്ററിന് പുറത്തേക്ക് കൊണ്ടുവന്നത്.

പുതുവർഷത്തെ ആദ്യ വിജയം “””പാവാട””” ആരാധകരോടൊപ്പം ചുവടുവെച്ച് നിർമ്മാതാവ് രാജു ചേട്ടൻ

Posted by AKPFCWA Trivandrum District Committee on Friday, January 15, 2016

വിപിന്‍ ചന്ദ്രന്‍ രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അനൂപ് മേനോന്‍, ആശ ശരത്, മിയ തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News