നോയ്ഡ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോവുകയായിരുന്ന മുപ്പതുകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു കാറില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെയാണ് അതുവഴി വന്ന കാറിലുണ്ടായിരുന്നവര്‍ ക്രൂരതയ്ക്കിരയാക്കിയത്. നാലു പേരാണ് അക്രമികള്‍. ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
കാറിനുള്ളില്‍ കയറിയ യുവതിയെ മയക്കുമരുന്നു കലര്‍ത്തിയ പാനീയം കുടിപ്പിച്ചു ബോധരഹിതയാക്കുകയായിരുന്നു. കാറിനുള്ളില്‍വച്ചു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം യുവതിയെ നോയ്ഡ എക്‌സ്റ്റന്‍ഷനില്‍ വിജനമായ പ്രദേശത്തു തള്ളുകയായിരുന്നു. അതി ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചെത്തിയ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ ഭര്‍ത്താവ് ജയിലിലാകാന്‍ കാരണക്കാരാണ് കാറിലുണ്ടായിരുന്നതെന്നും ഇവരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലിസ് പറഞ്ഞു. നാലു പേരും ഒളിവിലാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post