മലയാളത്തിലെ ബാഹുബലിയാകാന്‍ ‘കര്‍ണന്‍’; പ്രിഥ്വിരാജും വിമലും വീണ്ടും ഒന്നിക്കുന്ന കര്‍ണന്റെ പോസ്റ്റര്‍ പുറത്തിറക്കി

എന്നു നിന്റെ മൊയ്തീനു ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കര്‍ണന്‍. കര്‍ണന്റെ പോസ്റ്റര്‍ ദുബായില്‍ പുറത്തിറക്കി. മഹാഭാരതവുമായി ബന്ധമുള്ള ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. പ്രിഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. പാവാടയെ വന്‍ വിജയമാക്കിയ ആരാധകര്‍ക്കുള്ള സമ്മാനമാണ് കര്‍ണന്റെ മോഷന്‍ പോസ്റ്റര്‍. പാവാട ഇറങ്ങിയ വെള്ളിയാഴ്ച തന്നെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുമെന്ന് പ്രിഥ്വി ലൈവ് ചാറ്റില്‍ വ്യക്തമാക്കിയിരുന്നു.

ബജറ്റിന്റെ കാര്യത്തില്‍ മലയാളത്തിന്റെ ബാഹുബലിയാകാന്‍ ഒരുങ്ങുന്ന കര്‍ണന്റെ പോസ്റ്ററിലും ആ സാമ്യം അണിയറ പ്രവര്‍ത്തകര്‍ പുലര്‍ത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സൈനികര്‍ക്കൊപ്പം സൈനിക വേഷത്തില്‍ അശ്വാരൂഢനായ പ്രിഥ്വിയെയാണ് പോസ്റ്ററില്‍ കാണുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. മോഷന്‍ പോസ്റ്ററിന് ജീവന്‍ നല്‍കുന്നതും ഗോപിയുടെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

45 കോടി രൂപയാണ് ചിത്രത്തിന് നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നത്. മഹാഭാരതയുദ്ധം അരങ്ങേറി എന്നു വിശ്വസിക്കപ്പെടുന്ന ചരിത്ര സ്ഥലങ്ങളില്‍ വച്ചു തന്നെ ചിത്രീകരിക്കാനാണ് വിമല്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി വിമല്‍ അടുത്തിടെ ഈ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രിഥ്വിരാജിനെ കൂടാതെ ആരൊക്കെ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പായിട്ടില്ല. തമിഴിലെ പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന.

Here is the first look motion poster of our dream epic “Karnan” with the Karnan theme composed by Gopi Sundar!

Posted by Prithviraj Sukumaran on Friday, January 15, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News