ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏര്‍പ്പാടാക്കി; അറിയാതെ വന്ന ഭാര്യയെ ഗുണ്ട എടുത്തിട്ട് ഇടിച്ചു; വീഡിയോ കാണാം

ദില്ലി: കുടുംബകലഹം മൂലം ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏല്‍പിച്ചു. കാര്യമറിയാതെ ഭര്‍ത്താവിന്റെ ഓഫീസിലെത്തിയ ഭാര്യയെ ഗുണ്ട പഞ്ഞിക്കിട്ടു. ദില്ലിയിലുണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നീതു സിംഗാണ് അക്രമത്തിന് ഇരയായത്. നീതുവും ഭര്‍ത്താവ് രാജീവ് സൗമിത്രയും തമ്മില്‍ കുടുംബതര്‍ക്കങ്ങളുണ്ടായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞാണ് കുറച്ചു മാസമായി താമസം. ഇതിനിടയിലാണ് നീതു തന്റെ ഓഫീസില്‍ വരുന്നതു തടയാന്‍ രാജീവ് ഗുണ്ടയെ നിയോഗിച്ചത്. കഴിഞ്ഞദിവസം ഇതറിയാതെ എത്തിയ നീതുവിനെ ഗുണ്ട തല്ലിച്ചതയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News