2016-ല്‍ സ്മാര്‍ട്‌ഫോണുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരും? സ്മാര്‍ട്‌ഫോണുകളില്‍ വരാന്‍ സാധ്യതയുള്ള എട്ടു മാറ്റങ്ങള്‍

2015 എന്നത് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ഒട്ടേറെ മികച്ച ഫീച്ചറുകള്‍ ഫോണുകളില്‍ കൊണ്ടുവരുന്നതില്‍ സ്മാര്‍ട്‌ഫോണുകള്‍ മത്സരിക്കുകയായിരുന്നു. വിലയും പെര്‍ഫോമന്‍സും തമ്മിലുള്ള അനുപാതം കുറയ്ക്കുന്നതിലും കമ്പനികള്‍ വിജയിച്ചു. അങ്ങനെ കുറഞ്ഞ വിലയില്‍ ഒട്ടനവധി ഫീച്ചേഴ്‌സും മികച്ച പെര്‍ഫോമന്‍സുമുള്ള ഫോണുകള്‍ വിപണിയിലെത്തി. 2016-ല്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും സ്മാര്‍ട്‌ഫോണുകളില്‍ വരാന്‍ പോകുന്നത്. ഇവിടെയിതാ സ്മാര്‍ട്‌ഫോണുകള്‍ ഫീച്ചേഴ്‌സില്‍ വരുത്താന്‍ സാധ്യതയുള്ള എട്ടു മാറ്റങ്ങളെ കുറിച്ച് അറിയാം.

കൂടുതല്‍ 2K 4K സ്‌ക്രീനുകള്‍


1080 പിക്‌സലില്‍ എച്ച്ഡി സ്‌ക്രീന്‍ ആയിരുന്നു 2015-ല്‍ ഇറങ്ങിയ മിക്ക ഫോണുകളുടെയും ഡിസ്‌പ്ലേ. അതായത് ഒരു സാധാരണ ടിവിയുടെ സ്‌ക്രീന്‍ പിക്‌സല്‍ ആണ് 1080. അതുതന്നെയാണ് ഒരു 2k സ്‌ക്രീനുള്ള ഫോണിലും ഉപയോഗിക്കുന്നത്. സാംസംഗ് ഗാലക്‌സി എസ് 6, നോട്ട് 5, നെക്‌സസ് 6p, എച്ച്ടിസി വണ്‍ എം 9, എല്‍ജി ജി 4 എന്നീ ഫോണുകളായിരുന്നു 2K സ്‌ക്രീനുമായി വിപണിയില്‍ എത്തിയ പ്രമുഖര്‍. സോണി മാത്രമാണ് പോയവര്‍ഷം 4K സ്‌ക്രീനുമായി എത്തിയ ഏക ഫോണ്‍. എക്‌സ്പീരിയ ഇസഡ് 5 പ്രീമിയം ആയിരുന്നു അത്.

റാം വര്‍ധിക്കും


3 ജിബി റാം വരെ മാത്രമാണ് പോയവര്‍ഷം ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന റാന്‍ഡം ആക്‌സസ് മെമ്മറി അഥവാ റാം. എന്നാല്‍, ഇനിയങ്ങോട്ട് ഒരുപക്ഷേഫോണുകളുടെ സ്റ്റാന്‍ഡേഡ് തന്നെ 3 ജിബി, 4 ജിബി റാമുകള്‍ ആയിരിക്കും എന്നാണ് സൂചന. ഒരുപാട് ആപ്പുകള്‍ റണ്‍ ചെയ്യാനുള്ളതിനാല്‍ റാം കപ്പാസിറ്റി കൂട്ടാന്‍ ഫോണ്‍ കമ്പനികള്‍ തയ്യാറായേക്കും. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ ഫോണ്‍ മെമ്മറി ക്ലീന്‍ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം. ഇതിന് അവസാനമായത് 3 ജിബി റാം ഫോണുകള്‍ സാധാരണമായപ്പോഴാണ്. 4 ജിബി റാം ഫോണ്‍ അപൂര്‍വമായി മാത്രമാണ് ഇറങ്ങിയത്. ഇനിയെല്ലാം 3 ജിബി, 4 ജിബി റാം ആയിരിക്കും എന്നാണ് സൂചന.

ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ സാധാരണമാകും

10,000 രൂപയില്‍ താഴെ വരുമാനമുള്ള കൂടുതല്‍ ഫോണുകളില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ വരാനുള്ള സാധ്യതയാണ് മറ്റൊന്ന്. ദീര്‍ഘമായ പാസ്‌വേഡുകളും കോംപ്ലിക്കേറ്റഡായ പാറ്റേണുകളും ഓര്‍ത്തിരിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പാറ്റേണുകളും പാസ്‌വേഡുകളും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിയെടുക്കാനും സാധിക്കും. എന്നാല്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആ സാധ്യത ഇല്ലാതാക്കുന്നു. നല്ല വിലയുള്ള ഫോണിലായിരുന്നു കഴിഞ്ഞ വര്‍ഷം ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എങ്കില്‍ ഈവര്‍ഷം മുതല്‍ 10,000 രൂപയില്‍ താഴെ വിലയുള്ള ഫോണിലും ഈ ഫീച്ചര്‍ എത്തിയേക്കാം. കൂള്‍പാഡ് നോട്ട് 3 ആണ് ഒരു ഉദാഹരണം. 8,999 രൂപയാണ് വില.

കനം കുറഞ്ഞ ബെസെലുകള്‍


ഫോണിന്റെ സ്‌ക്രീനിനു ചുറ്റം കറുപ്പു നിറത്തില്‍ ബോര്‍ഡര്‍ നല്‍കുന്നതാണ് ബെസെല്‍. വിലകുറഞ്ഞ ഫോണുകളില്‍ വലിയ ബെസെലുകളാണ് കണ്ടുവരുന്നത്. അതുപോലും ഈവര്‍ഷം മാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍ കാണിക്കുന്നത്. ഇതുവരെ ഇറങ്ങിയതില്‍ സാംസംഗ് നോട്ട് 5 ആണ് കനമില്ലാത്ത ബെസെലുമായി എത്തിയത്. ഇനിയത് എല്ലാ ഫോണുകളും മാതൃകയാക്കിയേക്കും. ഫോണിന് മനോഹാരിത കൈവരും എന്നതിനു പുറമേ ഓവറോള്‍ സൈസ് കുറയ്ക്കും എന്നതും തിന്‍ ബെസെലിന്റെ പ്രത്യേകതയാണ്.

ബേസിക് സ്റ്റോറേജ് 32 ജിബി ആകും

സ്‌റ്റോറേജ് ആണ് ഫോണുകളുടെ പ്രധാന വെല്ലുവിളി. 16 ജിബി ആണ് മിക്ക ഫോണുകളിലും ടിപിക്കല്‍ സ്റ്റോറേജ്. ഇതില്‍ തന്നെ 12 ജിബി മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം ആപ്ലിക്കേഷനുകളില്‍ പോകും. ഈ 12 ജിബി ഏതാനു മാസം കൊണ്ട് നിറയുകയും ചെയ്യും. സാംസംഗ്, സോണി, എല്‍ജി ഫോണുകളാണ് 32 ജിബി സ്‌റ്റോറേജ് കൊണ്ടുവന്നത്. ഈവര്‍ഷം മറ്റു ചെറിയ ഫോണുകളില്‍ പോലും 32 ജിബി സ്‌റ്റോറേജ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആപ്പിള്‍ അടക്കം എല്ലാ ഫോണുകളിലും 32 ജിബി ആയിരിക്കും ബേസിക് സ്‌റ്റോറേജ്.

യുഎസ്ബി ടൈപ്പ് സി സ്റ്റാന്‍ഡേര്‍ഡ് ആകും


റിവേഴ്‌സിബിള്‍ യുഎസ്ബി പോര്‍ട്ടാണ് യുഎസ്ബി ടൈപ്പ് സി. വണ്‍ പ്ലസ്, ഗൂഗിള്‍ നെക്‌സസ് ഫോണുകളാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആദ്യമായി കൊണ്ടുവന്നത്. അതിവേഗ ചാര്‍ജിംഗും അതിവേഗ ഡാറ്റാ ട്രാന്‍സ്ഫറുമാണ് ടൈപ്പ് സിയുടെ പ്രത്യേകത. ആപ്പിള്‍ മാക്ബുക്കില്‍ ടൈപ്പ് സി പോര്‍ട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അടുത്ത ഐഫോണിലും ഐപാഡിലും ഇതുതന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മറ്റു സ്മാര്‍ട്‌ഫോണുകളും ഈ പാത പിന്തുടര്‍ന്നേക്കും.

കൂടുതല്‍ പരിഷ്‌കരിച്ച കാമറകള്‍

2015-ല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്ത്യന്‍ ബ്രാന്‍ഡുകളും കാമറയില്‍ ഒട്ടേറെ നവീകരണം കൊണ്ടു വന്നിരുന്നു. ഡ്യുവല്‍ ലെന്‍സ്, ഫേസ് ഡിറ്റക്ഷന്‍, ഓട്ടോഫോക്കസ്, ഫ്രണ്ട് സെല്‍ഫി ഫ് ളാഷ് എന്നിവ അവയില്‍ ചിലതു മാത്രമായിരുന്നു. കാമറയുടെ ചിത്രങ്ങളുടെ നിലവാരവും ഏറെ മെച്ചപ്പെട്ടിരുന്നു. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനില്‍ കൂടുതല്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ലേസര്‍ ഓട്ടോഫോക്കസും മറ്റൊരു സവിശേഷതയായിരിക്കും. കാമറ റസല്യൂഷന്‍ ഇനിയും വര്‍ധിച്ചു കൊണ്ടേയിരിക്കും.

അതിവേഗ ചാര്‍ജിംഗ് സാധാരണമാകും

നിലവില്‍ ചാര്‍ജറിന്റെ ഔട്ട്പുട്ട് ആംപയറിന് അനുസരിച്ചാണ് ഫോണിന്റെ ചാര്‍ജിംഗിന്റെ വേഗത. 1എഎംപി ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ 2 എഎംപി ചാര്‍ജറില്‍ ഫോണ്‍ ചാര്‍ജാകും. മിക്ക ഫോണിന്റെയും ചാര്‍ജര്‍ 1 എഎംപി ആണ്. എന്നാല്‍, പുതുവര്‍ഷത്തില്‍ ചില ഫോണുകള്‍ എങ്കിലും ചാര്‍ജര്‍ കപ്പാസിറ്റി 2 എഎംപി ആക്കാന്‍ സാധ്യതയുണ്ട്. ഇത് രണ്ടിരട്ടി വേഗത്തില്‍ ചാര്‍ജാകാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News