ബംഗളൂരു: യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടും കൈകോര്‍ത്തു. മഹീന്ദ്രയുടെ പുതിയ മിനി എസ്‌യുവി കെയുവി 100 ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനായാണ് മഹീന്ദ്രയും ഫ്ളിപ്കാര്‍ട്ടും കൈകോര്‍ത്തത്. ജനുവരി 18 മുതല്‍ കെയുവി ഫ് ളിപ്കാര്‍ട്ട് വഴി ബുക്ക് ചെയ്യാം. ഓട്ടോമൊബൈല്‍ കാറ്റഗറിയില്‍ ആദ്യമായാണ് ഫ്ളിപ്കാര്‍ട്ടില്‍ ബുക്കിംഗിന് അവസരം ഒരുക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന്റെ വിപുലമായ ഓണ്‍ലൈന്‍ ശൃംഖല ഉപയോഗിച്ച് മഹീന്ദ്രക്ക് കൂടുതല്‍ ബുക്കിംഗ് കൈവരിക്കാനാകുമെന്ന് ഫ് ളിപ്കാര്‍ട്ട് വൈസ് പ്രസിഡന്റ് അനില്‍ ഗോടെറ്റി പറഞ്ഞു.
ഫ് ളിപ്കാര്‍ട്ടില്‍ ഓട്ടോമൊബൈല്‍ കാറ്റഗറി കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ ബുക്ക് ചെയ്ത വാഹനം എത്തിക്കുമെന്നാണ് ഫ്ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കളുമായുള്ള ബന്ധം വിപുലമാക്കുന്നതില്‍ ഫ്ളിപ്കാര്‍ട്ടുമായുള്ള ടൈഅപ് ഉപകരിക്കുമെന്ന് മഹീന്ദ്രയും വ്യക്തമാക്കി. ഓട്ടോമോട്ടീവ് ആക്‌സസറീസാണ് ഇപ്പോള്‍ ഫ്ളിപ്കാര്‍ട്ട് ഓട്ടോമൊബൈല്‍ കാറ്റഗറിയില്‍ ലഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here