വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്കു കോടതിയില്‍ കൂടുതല്‍ പരിഗണനയെന്നു വിഎസ്; വന്‍കിടക്കാരുടെ കേസില്‍ ഭീമന്‍ ഫീസ് വാങ്ങുന്നതില്‍ തെറ്റെന്താണെന്നു ചീഫ് ജസ്റ്റിസ്

കൊച്ചി: വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്ക് കോടതിയില്‍ കൂടുതല്‍ പരഗണന ലഭിക്കുന്നുവെു് വി എസ് അച്യുതാനന്ദന്‍. അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും വി എസ് പറഞ്ഞു. ജൂനിയര്‍ അഭിഭാഷകര്‍ എത്ര നന്നായി പഠിച്ചു കേസ് വാദിച്ചാലും അവര്‍ക്കു പരിഗണന ലഭിക്കുന്നില്ലെന്നും ഇതു വൈരുധ്യവും നീതി നിര്‍വഹണത്തിലെ ദുരന്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍കിടക്കാരുടെ കേസുകള്‍ വാദിക്കുമ്പോള്‍ എന്താണു കൂടുതല്‍ ഫീസ് വാങ്ങിയാല്‍ തെറ്റെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റില്‍ ടി എസ് ഠാക്കൂര്‍ ചോദിച്ചു.

ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്ന എം കെ നമ്പ്യാര്‍ അക്കാദമി ഫോര്‍ ലോയുടെ തറക്കലിടല്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു വി എസിന്റെ വിമര്‍ശനം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കുര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ തുടങ്ങിയവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു വി എസ്സിന്റെ വിമര്‍ശനം. ഇതേവേദിയില്‍തന്നെ വി എസിനു ശേഷം പ്രസംഗിക്കുമ്പോഴായിരുന്നു ഠാക്കൂറിന്റെ മറുപടി. പാണ്ഡിത്യത്തിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലാണ് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നതെന്നും ചെറുപ്പക്കാരും ആ തലത്തിലേക്ക് ഉയര്‍ന്ന് വരണമെന്നുമായിരുന്നു ഠാക്കൂറിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here