പ്രണയത്തില്‍ ചാലിച്ച് കേരളത്തിന്റെ ദൃശ്യചാരുത പകര്‍ത്തി മുംബൈ ബോയ്‌സ് ബാന്‍ഡിന്റെ മധുരം മലയാളം; കാഴ്ചകളില്‍ ബേക്കല്‍ മുതല്‍ നെയ്യാര്‍ ഡാം വരെ

കൊച്ചി: മുംബൈ ആസ്ഥാനമായ ബോയ്‌സ് ബാന്‍ഡിന്റെ അമരക്കാരനായ ഷെറിന്‍ വര്‍ഗീസ് കേരള ടൂറിസവുമായി സഹകരിച്ച് പുറത്തിറക്കിയ മധുരം മലയാളം എന്ന മ്യൂസിക് വീഡിയോയുടെ പ്രകാശനം കൊച്ചിയില്‍ നടന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ദൃശ്യ ഭംഗി മുഴുവന്‍ ആവാഹിച്ച് അതൊരു പ്രണയത്തിലൂടെ പറയുകയാണ് ഷെറിന്‍ മധുരം മലയാളത്തിലൂടെ.

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. കേരളത്തിന്റെ വശ്യമായ പ്രകൃതി ഭംഗി ഫ്രെയിമുകളില്‍ നിറയുമ്പോള്‍ അതിന് പ്രണയത്തിന്റെ ആവരണം കൂടി നല്‍കി മനോഹരമാക്കിയിരിക്കുകയാണ് ഷെറിന്‍ വര്‍ഗ്ഗീസ്. മധുരം മലയാളത്തിലൂടെ. ബേക്കല്‍ കോട്ട മുതല്‍ നെയ്യാര്‍ഡാം വരെയുള്ള കേരളീയ ചാരുതയെ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ആശയത്തിലൂടെ ദൃശ്യമാക്കി മാറ്റാന്‍ വെല്ലുവിളികള്‍ ഏറെയായിരുന്നുവെന്നു ഷെറിന്‍ പറഞ്ഞു.

ഷെറിന്‍ വര്‍ഗ്ഗീസിനൊപ്പം ശ്രുതി മേനോനാണ് ആല്‍ബത്തിന്‍ അഭിനയിച്ചിരിക്കുന്നത്. ജോര്‍ജി സാവുവല്‍ നിര്‍മാണവും ജി എസ് പ്രദീപ് രചനയും നിര്‍വഹിച്ചിരിക്കുന്നു. ഏഴുമാസം നീണ്ട ശ്രമകരമായ ചിത്രീകരണത്തിന് കെടിഡിസിയുടെ പൂര്‍ണ സഹകരണമാണു ലഭിച്ചതെന്ന് ആല്‍ബം പ്രകാശന വേളയില്‍ ഷെറിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News