ജനകീയ മുന്നേറ്റമായി നവകേരള മാര്‍ച്ച്; ഇന്നു പര്യടനം കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് വന്‍ ജനകീയ മുന്നേറ്റമാകുന്നു. കാസര്‍ഗോഡ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ മാര്‍ച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. നാലു കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സ്വീകരണം.

ചുവപ്പു വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് ഇന്നലെ എല്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചിനെ സ്വീകരിച്ചത്. ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, കാലിക്കടവ് എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലായിരുന്നു ആദ്യത്തെ സ്വീകരണം. ഇന്ന് പിലാത്തറ, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News