ഗുലാം അലിയുടെ ഗസല്‍സന്ധ്യ ഇന്നു കോഴിക്കോട്; കനത്ത സുരക്ഷ

കോഴിക്കോട്: വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് കോഴിക്കോട്. വൈകീട്ട് ആറ് മുതല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലാണ് ഗസല്‍ സന്ധ്യ അരങ്ങേറുന്നത്. പതിനയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക വേദിയാണ് സജ്ജമാക്കിയിരിക്കുന്നത്. ഗസല്‍ സന്ധ്യയോടനുബന്ധിച്ച് ഗുലാം അലിയെ ആദരിക്കും. സാഹിത്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here