കണ്ണൂര്‍: ബാര്‍കോഴ കേസില്‍ വിജിലന്‍സ് മലക്കം മറിയുന്നുവെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. കേസില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത് താല്‍പര്യമുള്ളവരില്‍ നിന്ന് മാത്രമാണ്. ബാറുടമകള്‍ പിരിച്ചെടുത്ത കോടികളുടെ കണക്കുകള്‍ രേഖപ്പെടുത്താതെയുള്ളതാണ് വിജിലന്‍സ് റിപ്പോര്‍ട്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
വിജിലന്‍സിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ മുഖ്യമന്ത്രിയുടെ തന്ത്രമാണ്. സര്‍ക്കാര്‍ വിജിലന്‍സില്‍ സമ്മര്‍ദ്ദം ചെലുത്തിയതായെന്നും ഇതിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണിയെ വീണ്ടും മന്ത്രിയാക്കി ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൊളിഞ്ഞെന്നും അദ്ദേഹം പയ്യന്നൂരില്‍ പറഞ്ഞു.
പരമ്പരാഗത വ്യവസായ മേഖല കേരളത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്നും കണ്ണൂരിലെ കൈത്തറി മേഖല തകര്‍ന്ന അവസ്ഥയിലാണെന്നും പിണറായി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here