എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ എംപി അറസ്റ്റില്‍; ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റെഡ്ഢി

ചെന്നൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ആന്ധ്രയില്‍നിന്നുള്ള എംപി മിഥുന്‍ റെഡ്ഢി അറസ്റ്റില്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് മിഥുന്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് മിഥുന്‍ റെഡ്ഢിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് മിഥുന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയത്. മിഥുനെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. വിമാനത്താവളത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മിഥുന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here