കരീഷ്മാ കപൂറിനെ വഞ്ചിച്ച് സഞ്ജയ് ജീവിക്കുന്നത് മറ്റൊരു സ്ത്രീക്കൊപ്പം; അയാളെക്കുറിച്ച് എല്ലാം ദില്ലിക്ക് അറിയാം; മകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രണ്‍ദീര്‍

കരീഷ്മാ കപൂറിനെതിരെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കരീഷ്മയുടെ പിതാവും നടനുമായ രണ്‍ദീര്‍ കപൂര്‍. തങ്ങളുടേത് കപൂര്‍ കുടുംബമാണെന്നും ആരുടെയും പണം ഉപയോഗിച്ച് ജീവിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും രണ്‍ദീര്‍ പറഞ്ഞു.

പണത്തിന്റെയും കഴിവിന്റെയും കാര്യത്തിലും തന്റെ കുടുംബം അനുഗ്രഹീതമാണ്. കരീഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മകളെ വഞ്ചിച്ച് സഞ്ജയ് മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ദില്ലിക്ക് മുഴുവന്‍ അയാളെക്കുറിച്ച് അറിയാമെന്നും രണ്‍ദീര്‍ കപൂര്‍ ആരോപിച്ചു.

പണം മോഹിച്ചാണ് കരീഷ്മ തന്നെ വിവാഹം ചെയ്തതെന്നും ആഡംബര ജീവിതമാണ് താരം നയിച്ചതെന്നും വ്യവസായിയായ സഞ്ജയ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രണ്‍ദീര്‍ രംഗത്തെത്തിയത്. ബാന്ദ്ര കുടുംബ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് സഞ്ജയ് കപൂറിന്റെ ആരോപണങ്ങള്‍. 11 വര്‍ഷത്തെ ദാമ്പത്യജീവിതം തകരാന്‍ കാരണം കരിഷ്മയാണെന്നും സഞ്ജയ് കുറ്റപ്പെടുത്തുന്നു.

ഭാര്യ, മരുമകള്‍, അമ്മ എന്നീ നിലകളില്‍ കരീഷ്മ പൂര്‍ണ പരാജയമാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് കരിഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും കപൂര്‍ കുടുംബത്തെ കുട്ടികളില്‍നിന്ന് അകറ്റി നിര്‍ത്തിയിരുന്നെന്നും സഞ്ജയ് ആരോപിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ പോലും കരിഷ്മ അനുവദിക്കുന്നില്ലെന്നും സഞ്ജയ് പറയുന്നു. തന്നെ മദ്യപാനിയായും ചതിയനായും ചിത്രീകരിക്കാന്‍ താരം ശ്രമിച്ചെന്നും സഞ്ജയ് വിവാഹമോചന അപേക്ഷയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News