രണ്ടുവര്‍ഷം മുമ്പു ബലാത്സംഗം ചെയ്തു ബ്ലാക്‌മെയില്‍ ചെയ്തു; വഴങ്ങാതായപ്പോള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നീതി തേടിയ യുവതി പൊലീസില്‍ പരാതി നല്‍കി

മുസാഫര്‍നഗര്‍: മുപ്പത്തിരണ്ടുകാരിയെ രണ്ടു വര്‍ഷം മുമ്പു ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിനു വഴങ്ങാത്തതിനെത്തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കൈലാവാഡയിലാണ് സംഭവം. കൂട്ടബലാത്സംഗത്തിനിരയായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നു നാല്‍പതുകാരിയായ ആരോഗ്യപ്രവര്‍ത്തക ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത വെളിച്ചത്തുവരുന്നത്.

രണ്ടു വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും അന്നുമുതല്‍ താന്‍ നിരന്തരം ബ്ലാക്‌മെയിലിംഗിന് വിധേയയായിട്ടുണ്ടെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും കാട്ടി ശനിയാഴ്ചയാണ് യുവതി പരാതി നല്‍കിയത്. ഇര്‍ഷാദ്, നാസെര്‍ എന്നീ രണ്ടുപേര്‍ക്കെതിരേയാണ് കേസ്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെത്തുടര്‍ന്നു പ്രദേശത്തു കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News