മുഖ്യമന്ത്രി കേള്‍ക്കാതെ പോയ സ്ത്രീകളുടെ സങ്കടം; വിശ്രമമുറികള്‍ വേണമെന്ന ആവശ്യത്തിന് പുല്ലുവില കല്‍പിക്കപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പില്‍ നിവേദനം നല്‍കി ശ്രീലക്ഷ്മി

തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കു വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടമൊരുക്കണമെന്ന യുവതിയുടെ നിവേദനത്തിന് പുല്ലുവില. തിരുവനന്തപുരം സ്വദേശിയും കണ്ണൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ പിആര്‍ഒയുമായ ശ്രീലക്ഷ്മി സതീഷ് മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാര്‍ക്കും അയച്ച നിവേദനമാണ് കണ്ടമട്ടു നടിക്കാതെ ഉപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് വാട്‌സ്ആപ്പില്‍ മുഖ്യമന്ത്രിക്കു നിവേദനം തയാറാക്കി അയച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ഈ വാട്‌സ് ആപ്പ് നിവേദനം പീപ്പിള്‍ ടിവിയുടെ വളയിട്ട നൊമ്പരം കാമ്പയിന്റെ ഭാഗമായാണ് ശ്രീലക്ഷ്മി തയാറാക്കിയത്.

കൈരളി ന്യൂസ് ഓണ്‍ലൈനിലൂടെയാണ് തുറന്ന നിവേദനമായി ശ്രീലക്ഷ്മി ആവശ്യമുന്നയിച്ചത്. നിരവധി പേരുടെ പിന്തുണയും ശ്രീലക്ഷ്മിക്കു ലഭിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ കണ്ടമട്ടു നടിച്ചില്ല. സുതാര്യകേരളത്തിന് നിവേദനം നല്‍കിയെങ്കിലും തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസില്‍ അന്വഷിച്ചപ്പോള്‍ പരാതി കിട്ടിയിട്ടില്ലെന്ന മറുപടി ലഭിച്ചു. ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ മന്ത്രിയുടെ ഇ മെയിലിലേക്കു വീണ്ടും അയക്കാന്‍ നിര്‍ദേശിച്ചു. ഇതെല്ലാം ചെയ്തിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് ഇക്കാര്യം ലോകത്തെ അറിയിക്കാനും അധികാരികളില്‍ സമ്മര്‍ദം ചെലുത്താനുമായി ശ്രീലക്ഷ്മി വാട്‌സ്ആപ്പില്‍ നിവേദനം തയാറാക്കിയത്.

വളരെ കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍ നാലോ അഞ്ചോ ബെഡും വാഷ്‌റൂമുകളുമായി സംവിധാനമൊരുക്കാവുന്നതാണെന്നും കോടികള്‍ മുടക്കി നിര്‍മിച്ച പുതിയ ബസ് സ്റ്റേഷനുകളില്‍ ചതുരശ്ര അടിക്കണക്കിനു സ്ഥലം ആര്‍ക്കും ഉപകാരമില്ലാതെ പോവുകയാണെന്നുമാണു ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടുന്നത്. നിരവധി സ്ത്രീകള്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും എന്നിട്ടും കണ്ണു തുറക്കാന്‍ അധികാരികള്‍ തയാറാകാത്തത് ദുഃഖകരമാണെന്നും ശ്രീലക്ഷ്മി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News