ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച നവദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു; യുവാവിന്റെ വീട്ടുകാര്‍ വന്നു മോചിപ്പിച്ചു

ജയ്പൂര്‍: വീട്ടുകാരുടെ ഇഷ്ടത്തിനു വിരുദ്ധമായി പ്രണയത്തിലായി ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത യുവാവിനെയും യുവതിയെയും യുവതിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു. ഇന്നലെ ഉച്ചയോടെ അഞ്ചുമണിക്കൂറോളമാണ് യുവതിയെയും യുവാവിനെയും മരത്തില്‍ കെട്ടിയിട്ടത്.

രാജസ്ഥാനിലെ ഉംബട ഗ്രാമത്തിലാണ് സംഭവം. വിവാഹിതരായ ശേഷം ഗ്രാമം വിട്ട ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ പിന്തുടര്‍ന്നു കണ്ടെത്തുകയും ഗ്രാമത്തിലെത്തിച്ചു മരത്തില്‍ ഒരേ കയറില്‍ കെട്ടിയിടുകയുമായിരുന്നു. മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവമറിഞ്ഞു യുവാവിന്റെ വീട്ടുകാര്‍ എത്തി ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. കെട്ടഴിക്കാനുള്ള ശ്രമം നേരിയ തോതില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News