സ്മാര്‍ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്നു; ആദ്യഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍; തിയ്യതി അടുത്തയാഴ്ച

ദുബായ്: കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകുന്ന സ്വപ്‌നപദ്ധതിയായ സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ദുബായില്‍ ചേര്‍ന്ന നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അല്‍ മഖ്ദൂം ആയിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. എന്നാല്‍, ഉദ്ഘാടനത്തിന് തിയ്യതി നിശ്ചയിച്ചിട്ടില്ല. അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് തിയ്യതി നിശ്ചയിക്കും.

25 കമ്പനികളാണ് ആദ്യഘട്ടത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവ ഏതൊക്കെയാണെന്ന കാര്യത്തില്‍ അന്തിമമായി സ്മാര്‍ട് സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ സ്മാര്‍ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബായ് ഹോള്‍ഡിംഗ്‌സ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel