മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പിടിയിലായത് അസം സ്വദേശി

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. അസം സ്വദേശി മുസ്തഫ അഹമ്മദാണ് അറസ്റ്റിലായത്. ജനുവരി ഒമ്പതിനായിരുന്നു സംഭവം.

ഐഐടിയില്‍ കള്‍ച്ചറല്‍ ഫെസ്റ്റായ സാരംഗ് നടക്കുന്നതിനിടയില്‍ പുലര്‍ച്ചെ നാലു മണിയോടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വേളാച്ചേരി ഗേറ്റിനു സമീപം നിന്നിരുന്ന സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. കൂട്ടുകാരിയെ കാത്തുനില്‍ക്കുന്നതിനിടയില്‍ ഗേറ്റിന് കാവല്‍ നിന്നിരുന്ന ഗാര്‍ഡ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടുകാരി വിവരമറിയിച്ചതിനെത്തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളെത്തി സെക്യൂരിറ്റി ഗാര്‍ഡിനെ കൈയോടെ പിടികൂടുകയായിരുന്നു.

ഐഐടിയില്‍നിന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണെന്നു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News