ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മുഖത്തു സ്ത്രീ മഷിയൊഴിച്ചു; സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു; സംഭവം ട്രാഫിക് നിയന്ത്രണ പരിപാടിയുടെ വിജയാഘോഷത്തിനിടെ

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മുഖത്ത് മഷിയൊഴിച്ച സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ദില്ലിയിലാണ് സംഭവം. ദില്ലിയില്‍ ആപ് സര്‍ക്കാരിന്റെ ട്രാഫിക് നിയന്ത്രണ പരിപാടിയുടെ വിജയാഘോഷം നടക്കുന്നതിനിടെയാണ് ഒരു യുവതി കെജ്‌രിവാളിനു നേര്‍ക്ക് മഷിയൊഴിച്ചത്. കെജ്‌രിവാളിന്റെ നേര്‍ക്കു നീങ്ങിയ യുവതി അടുത്തെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മഷി എറിയുകയായിരുന്നു. സിഎന്‍ജി അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുകയായിരുന്നു യുവതി. ഇതിന്റെ ഭാഗമായാണ് മഷി എറിഞ്ഞത്.

ആം ആദ്മിയില്‍ നിന്നു പിളര്‍ന്നുണ്ടായ ആം ആദ്മി സേനയുടെ പഞ്ചാബ് ഭാരവാഹിയാണ് യുവതി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതിയെ സുരക്ഷാ ജീവനക്കാരും ആം ആദ്മി പ്രവര്‍ത്തകരും ചേര്‍ന്ന് തള്ളിമാറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ അനുയായികളോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നു കെജ്‌രിവാള്‍. മുഖത്തായ മഷി തുടച്ചു കളഞ്ഞ ശേഷം കെജ്‌രിവാള്‍ പ്രസംഗം തുടരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News