ഫേസ്ബുക്ക് ആപ്പ് ക്ലോസ് ചെയ്യാതെയും ഇനി മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കാം; ഇതിനായി ഫേസ്ബുക്ക് ഇന്‍ ആപ് ബ്രൗസറുകള്‍ പരീക്ഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് ക്ലോസ് ചെയ്യാതെ മറ്റു സൈറ്റുകളില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന പരിമിതിക്ക് പരിഹാരം തേടി ഫേസ്ബുക്ക്. ഇനിമുതല്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാതെ തന്നെ മറ്റു സൈറ്റുകളുടെ യുആര്‍എല്‍ ടൈപ്പ് ചെയ്ത് മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന പുതിയ ബ്രൗസറുകളുടെ പരീക്ഷണത്തിലാണ് ഫേസ്ബുക്ക്. പുതിയ ഇന്‍-ആപ് ബ്രൗസറുകളാണ് ഫേസ്ബുക്ക് പരീക്ഷിക്കുന്നത്.

ഇതിനായി ഫേസ്ബുക്ക് ആപിന്റെ മനോഹരമായ ഷിഫ്റ്റിനു പുറമേ താഴെ ഒരു ടാസ്‌ക് ബാര്‍ ഉണ്ടായിരിക്കും. ഇതില്‍ ഒരു പോസ്റ്റ് എത്രമാത്രം പോപുലര്‍ ആണെന്നു വ്യക്തമാക്കുകയും ഫോര്‍വേഡ് ബട്ടണും ബാക് ബട്ടണും ഉണ്ട്. പേജുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനും സാധിക്കും. പോരാത്തതിന് കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയ ഒരു മെനു ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാബ് സപ്പോര്‍ട്ട് മാത്രമാണ് ഇതില്‍ ഇല്ലാതിരിക്കുക. എന്നാലും ഒരു ഫുള്‍ ഫ് ളഡ്ജ്ഡ് ആപ് തന്നെയായിരിക്കും ഈ ബ്രൗസര്‍ എന്നു ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

തുടക്കത്തില്‍ ഐഒഎസിലെ ചില സെറ്റുകളില്‍ മാത്രമാണ് ബ്രൗസര്‍ ലഭ്യമാകുക. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ തന്നെ പുതിയ ബ്രൗസര്‍ വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here