പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; സ്ത്രീയെ മര്‍ദിച്ചതിന് നടന്‍ നവാസുദ്ധിന്‍ സിദ്ധിഖിക്കെതിരെ പൊലീസ് കേസ്; താരം മോശമായി പെരുമാറിയെന്ന് യുവതി

മുംബൈ: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സിദ്ദിഖിയുടെ ഹൗസിംഗ് കോളനിയില്‍ തന്നെ താമസക്കാരിയായ യുവതിയാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. താരം തന്നെ പിടിച്ചു തള്ളിയതായും മോശമായി പെരുമാറിയതായും യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഐപിസി 354-ാം വകുപ്പു പ്രകാരമാണ് സിദ്ദിഖിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

സൊഹ്‌റ അഗഡി നഗര്‍ ഹൗസിംഗ് സൊസൈറ്റി ചെയര്‍മാന്‍ സോണ ദണ്ഡേകറുടെ മകളാണ് മര്‍ദനമേറ്റ യുവതി. നടനും സഹോദരനും കൂട്ടാളിയും ചേര്‍ന്നാണ് തന്റെ മകളെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതെന്ന് സോന ദണ്ഡേകര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് അവിടെ താമസത്തിനെത്തിയ സിദ്ധിഖിയുമായി കോളനിയിലുള്ളവര്‍ അത്ര രസത്തിലല്ലെന്ന് സോന പറയുന്നു. പാര്‍ക്കിംഗ് സ്‌പേസ് മുഴുവനായി നടന്‍ എടുത്തതിനെ തുടര്‍ന്നാണ് കോളനിക്കാര്‍ നടനെതിരെ തിരിഞ്ഞത്. വീണ്ടും പാര്‍ക്കിംഗ് സ്ഥലം കയ്യേറുന്നത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മകള്‍ക്ക് മര്‍ദനമേറ്റതെന്നും സോന പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ സോനയും മകളും വെര്‍സോവ പൊലീസിലെത്തി പരാതി നല്‍കി. വൈകുന്നേരം 6 മണിയോടെയാണ് പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. സോനയും മകളും ഫ് ളാറ്റിന്റെ നാലാമത്തെ നിലയിലാണ് താമസം. സിദ്ദിഖി താഴത്തെ നിലയിലും. താമസം ഒഴിയാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഫലമൊന്നുണ്ടായില്ലെന്ന് സോന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News