ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദലിത് വിദ്യാര്‍ത്ഥി ആതമഹത്യ ചെയ്തു; മരിച്ചത് രോഹിത് വേമ എന്ന വിദ്യാര്‍ത്ഥി; രാജ്യവ്യാപക പ്രക്ഷോഭമെന്ന് എസ്എഫ്‌ഐ

ഹൈദരാബാദ്: ഹൈദര്ബാദ് കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രോഹിത് വെമ എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. രോഹിതിനെ ഏതാനും ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത്. അന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു രോഹിത്. ഹോസ്റ്റല്‍ മുറിയിലാണ് രോഹിതിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര നേതൃത്വം അറിയിച്ചു.

സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമ. രോഹിതിന്റെ സസ്‌പെന്‍ഷനെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നു വരുകയായിരുന്നു. ഗുണ്ടുര്‍ സ്വദേശിയാണ് രോഹിത്. രോഹിതില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News