പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേക ബജറ്റ് വേണമെന്ന് ലാലു പ്രസാദ് യാദവ്; കേന്ദ്രത്തില്‍ പിന്നാക്ക വിഭാഗക ക്ഷേമത്തിന് മന്ത്രാലയം വേണം

പട്‌ന: രാജ്യത്തെ പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേക ബജറ്റും പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയവും വേണമെന്നു രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ലാലു പറഞ്ഞു. പട്‌ന എസ് കെ മെമോറിയല്‍ ഹാളില്‍ ആര്‍ജെഡി നാഷണല്‍ കൗണ്‍സില്‍ ഓപ്പണ്‍ സെഷനില്‍ സംസാരിക്കുയായിരുന്നു ലാലു.

പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക ബജറ്റ് നിര്‍ദേശങ്ങളില്ലെങ്കില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഘരാവോ ചെയ്യുമെന്നും ലാലു പറഞ്ഞു. രാജ്യത്തെ പിന്നാക്ക വിഭാഗക്കാരുടെ സ്ഥിതി അതി ദയനീയമാണ്. ജാതി സെന്‍സസ് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏഴു കോടി പേര്‍ പ്രതിവര്‍ഷം പതിനായിരം രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരുണ്ട്. ആറു കോടി പേര്‍ കാര്‍ഷിക വൃത്തിയെ അടിസ്ഥാനമാക്കിയും 10 കോടി പേര്‍ കൂലിപ്പണിക്കാരുമാണ്. ഗ്രാമീണ ജനതയുടെ 56 ശതമാനവും സ്വന്തമായി ഭൂമിയില്ലാത്തവരാണ്. അതേസമയം, ഈ കണക്കുകള്‍ പുറത്തുവിട്ട മോദി ജാതി തിരിച്ചുള്ള കണക്കു പുറത്തുവിടാത്തത് മനപൂര്‍വമാണെന്നും ലാലു പറഞ്ഞു.

ലാലു പ്രസാദിനെ അടുത്ത മൂന്നു വര്‍ഷത്തേക്കു കൂടി പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ആര്‍ജെഡി ദേശീയ ഇലക്ഷന്‍ ഓഫിസര്‍ ജഗദാനന്ദ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പതാം തവണയാണ് ലാലു പ്രസാദ് തുടര്‍ച്ചയായി ആര്‍ജെഡി അധ്യക്ഷനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News