ആന്ധ്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു; മരിച്ചത് കാസര്‍ഗോഡ് സ്വദേശി റൂബിനും കുടുംബവും; കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു

കര്‍ണൂല്‍: ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശി പി ഡി റോബിനും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബംഗളുരു-ഹൈദരാബാദ് ദേശിയപാതയില്‍ കര്‍ണൂല്‍ ജില്ലയില്‍ പൊന്‍തുരുത്തിനടുത്ത് കലുങ്കില്‍ ഇടിച്ചുമറിയുകയായിരുന്നു. ആറു പേരും തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ മരിച്ച ആറാമത്തെയാള്‍ ആന്ധ്രാ സ്വദേശിയായ ഡ്രൈവറാണ്.

andra robin 2

മരിച്ച റോബിന്‍

പൂലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാസര്‍ഗോഡ് ദേലമ്പാടി സ്വദേശി പി ഡി റോബിന്‍, ഭാര്യ ജിസ്‌മോള്‍, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, റോബിന്റെ നാലു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ച മലയാളികള്‍. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് ആന്ധ്രയിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. ബംഗളുരുവില്‍നിന്നു ദേശീയപാതയില്‍ പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണെന്നു കരുതുന്നു. മൃതദേഹങ്ങള്‍ കര്‍ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

കഴിഞ്ഞ കുറേ വര്‍ഷമായി ആന്ധ്രയിലെ മെഹബൂബ നഗറിലെ മക്തലില്‍ സ്‌കൂള്‍ നടത്തുകയായിരുന്നു റോബിനും കുടുംബവും. കര്‍ണാടക അതിര്‍ത്തി കഴിഞ്ഞ ഉടനെയാണ് സംഭവം.

andra accident 1 andra accident 2 andra accident 3 andra accident 4 andra accident 5 andra accident 6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News