സോളാര്‍ കമ്മീഷന്‍ തുടര്‍പ്രവര്‍ത്തനം ആലോചിക്കാന്‍ ഇന്ന് കക്ഷികളുടെ അഭിപ്രായം തേടും; ജിക്കുമോനെയും ഇന്നു വിസ്തരിക്കും

കൊച്ചി: സോളാര്‍ കമ്മീഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ജസ്റ്റിസ് ഏ. ശിവരാജന്‍ ഇന്ന് കക്ഷികളില്‍ നിന്ന് അഭിപ്രായം കേള്‍ക്കും.ഇതിനായി മുഴുവന്‍ കക്ഷികളോടും അഭിഭാഷകരോടും ഇന്ന് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സരിതയുള്‍പ്പടെയുള്ള സാക്ഷികള്‍ യഥാസമയം ഹാജരാകാത്തതില്‍ കമ്മീഷന്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചാല്‍ ശരിയായി നടത്തിക്കൊണ്ടു പോകാന്‍ കഴിയണമെന്നും കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോനെ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here