കെ.ബാബുവിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി; പ്രതിഷേധം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.ബാബു മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിവറേജസ് കോര്‍പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ കെ.ബാബുവിന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

ഉദ്ഘാടനത്തിനെത്തിയ ബാബുവിനെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞാണ് കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ കാറിനു നേര്‍ക്ക് കല്ലെറ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം ശക്തമായതോടെ കെ.ബാബു പരിപാടിയില്‍ പങ്കെടുക്കാതെ തിരികെ പോയി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് സമീപമാണ് സംഭവം. വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like