മദ്യലഹരിയില്‍ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒരു മാസത്തിനിടെ മദ്യപിച്ച് അലമ്പുണ്ടാക്കിയ സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെ സസ്‌പെന്‍ഷന്‍

ആലപ്പുഴ: മദ്യലഹരിയില്‍ വാഹനപരിശോധന നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സനല്‍കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ മാരാരിക്കുളം സിഐയോട് വിശദീകരണം തേടുകയും ചെയ്തു. മദ്യലഹരിയില്‍ റോഡില്‍ അഴിഞ്ഞാടുന്ന പൊലീസുകാരന്റെ വാര്‍ത്ത കൈരളി പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആലപ്പുഴയിലെ കാട്ടൂരില്‍ കഴിഞ്ഞ ക്രിസ്മസ് ദിവസമായിരുന്നു സംഭവം. വഴിയില്‍ കണ്ട വാഹനയാത്രികരെയൊക്കെ പിടിച്ചുനിര്‍ത്തിയായിരുന്നു പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വാട്‌സ് ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാഹനപരിശോധന നടത്തുമ്പോള്‍ പൊലീസുകാരെ മദ്യം മണത്തപ്പോഴാണ് കാര്യം വ്യക്മായത്. തുടര്‍ന്ന് ആളുകള്‍ കാര്യം ചോദിച്ചപ്പോള്‍ പൊലീസുകാര്‍ കയര്‍ക്കുകയും സംഘര്‍ഷമാവുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

മദ്യപിച്ച പൊലീസുകാരെ മര്‍ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് നാട്ടുകാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News