‘വാട്‌സ്ആപ്പില്‍ പ്രചരിച്ചത് എന്റെ ക്ലിപ്പ് തന്നെ’; ചെയ്തത് ചെയ്‌തെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശാലു കുര്യന്‍

സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത് തന്റെ ക്ലിപ്പ് തന്നെയാണെന്ന് സിനിമാ സീരിയല്‍ താരം ശാലു കുര്യന്‍. ക്ലിപ്പ് പണ്ടൊരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. അത് മോശം സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയല്ല. അതാണ് താന്‍ തുറന്നു പറഞ്ഞതെന്നും ശാലു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. ചെയ്തത് ചെയ്തുയെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? തന്റേതല്ലെങ്കില്‍ മാത്രമല്ലേ, വിഷമിക്കേണ്ട കാര്യമുള്ളൂയെന്നും താരം വിശദീകരിക്കുന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പം എന്നും കൂടെ നില്‍ക്കാന്‍ കുടുംബമുണ്ട്. അതാണ് എല്ലാം തുറന്നു പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ശാലു കുര്യന്‍ പറയുന്നു. ആദ്യമൊക്കെ ആരേലും എന്തെങ്കിലും പറഞ്ഞാല്‍ പേടിച്ച് മാറി നില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് താന്‍ അങ്ങനെയല്ലെന്നും ശാലു കുര്യന്‍ പറയുന്നു.

ശാലു കുര്യന് ഷൂട്ടിംഗിനിടെ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചത്. വീഡിയോ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്ന് ശാലു കുര്യന്‍ മുന്‍പും പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ആ സിനിമ ചിത്രീകരിച്ചത്. അന്ന് താനൊരു അറിയപ്പെടുന്ന താരമൊന്നുമല്ലായിരുന്നുവെന്നും പുതുമുഖ നടിയായിരുന്ന തനിക്ക് പ്രതിബദ്ധതയുടെ പേരില്‍ ആ ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ തോന്നിയില്ലെന്നും ഷാലു പറഞ്ഞിരുന്നു. വീഡിയോയെ മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ മനസിനാണ് പ്രശ്‌നമെന്നും ഷാലു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News